വിഷുവിനു നൽകാനുള്ള റേഷൻ കിറ്റ് നേരത്തെ നൽകാനുള്ള സർക്കാർ നീക്കത്തെ കോടതിയിൽ ചോദ്യം ചെയ്യും എന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെയാണ് പിണറായി വിജയൻ വിമർശിച്ചത് .തിരഞ്ഞെടുപ്പിന് മുൻപേ ജനങ്ങളെ സ്വാധീനിക്കാനുള്ള അടവാണ് കിറ്റ് വിതരണം എന്നായിരുന്നു രമേശിന്റെ ആക്ഷേപം .
കിറ്റും ക്ഷേമ പെൻഷനും നൽകി തുടങ്ങിയത് തിരഞ്ഞെടുപ്പ് കണ്ടല്ല .ആർ എസ് എസ് ബി ജെ പി വോട്ടുകൾ വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറയാത്തതിനെയും മുഖ്യമന്ത്രി വിമർശിച്ചു .ഇത് ആർ എസ് എസ് വോട്ടുകൾ നേടാനുള്ള അടവാണ് . ഇടതുപക്ഷത്തിന് ജയിക്കാൻ ഒരു വർഗ്ഗീയ ശക്തികളുടെയും പിന്തുണ വേണ്ട എന്നും പിണറായി വിജയൻ പറഞ്ഞു .