നിരണം: സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ പെസഹ ദിനത്തിൽ വൈകിട്ട് 6ന് നിരണം അതിഭദ്രാസനം സഹായ മെത്രാൻ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ കാൽകഴുകൽ ശുശ്രൂഷ നടത്തി. റവ.ഫാദർ ഷിജു മാത്യം, ഡീക്കൻ ജോബി ജോൺ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നല്കി. പെസഹ അപ്പം നുറുക്കി വിശ്വാസികൾക്ക് പങ്കുവെച്ചു.
.ദു:ഖവെള്ളിയാഴ്ച രാവിലെ 10 മണിക്ക് പീഡാനുഭവ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷ നടക്കും.ലോകത്തിൻ്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രസംഭവത്തിൻ്റെ സ്മരണ പുതുക്കി സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും തിരുനാള്‍ കൂടിയായ ഈസ്റ്റര്‍ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ വിശ്വാസികള്‍ ആഘോഷിക്കും.ഈസ്റ്റർ ദിനത്തിൽ രാവിലെ 6ന് റവ.ഫാദർ ഷിജു മാത്യം, ഡീക്കൻ ജോബി ജോൺ എന്നിവർ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നല്‍കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇ ടിക്കുള അറിയിച്ചു.
