ആകെയുണ്ടായിരുന്ന ഒരു നിയമസഭാ സീറ്റും നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആടിഉലഞ്ഞിരുന്ന ബി ജെ പി കേരളഘടകത്തിന് കൂടുതൽ ആഘാതമായിരിക്കുകയാണ് കൊടകര കുഴൽ പണക്കേസിലെ പുതിയ സംഭവവികാസങ്ങൾ .കൊടകരയിൽ പണം നഷ്ടപ്പെട്ട ധർമരാജനെ പലവട്ടം കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ ഫോണിൽ വിളിച്ചു സംസാരിച്ചു എന്ന അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ കെ സുരേന്ദ്രനെ പ്രതിരോധത്തിലാക്കിയിരിക്കുന്നു .കൊടകരയിൽ കവർന്ന മൂന്നരക്കോടിയിൽ ഒരുകോടി അഞ്ചുലക്ഷം പോലീസ് കണ്ടെടുത്തു .
കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടിയിരുന്നില്ല എന്ന് കോർ കമ്മറ്റി യോഗത്തിൽ വിമർശനമുയർന്നു .വേണ്ടത്ര കൂടിയാലോചന നടന്നില്ല എന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു .കേന്ദ്രമന്ത്രിയും അധ്യക്ഷനും സംഘടനാ സെക്രട്ടറിയും കൂടി തീരുമാനങ്ങൾ എടുക്കുകയായിരുന്നു .ഒരു വിഭാഗം നേതാക്കളെ ചർച്ചകളിൽ പങ്കെടുപ്പിച്ചില്ല .യോഗത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ , കുമ്മനം രാജശേഖരൻ എന്നിവർ സുരേന്ദ്രനെ പിന്തുണച്ചു സംസാരിച്ചു .
ബി ജെ പിയെ വളഞ്ഞിട്ട് ആക്രമിച്ചു ബി ജെ പി അധ്യക്ഷനെ പൊതുജനമധ്യത്തിൽ പരിഹാസ്യമാക്കാൻ ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത് എന്നായിരുന്നു കുമ്മനത്തിന്റെ വാദം .