മനാമ: ബഹറിനിൽ ജോലി ചെയ്തു വരികയായിരുന്ന മലയാളി കടലിൽ മുങ്ങി മരിച്ചു. തൃശൂർ സ്വദേശി അഖിൽ വിശാൽ ചാലിപ്പാട്ട് (31 )ആണ് മരിച്ചത്. ഇന്നലെ രാത്രി കൂട്ടുകാർക്കൊപ്പം ഷെല്ലാക്ക് ബീച്ചിൽ അവധി ആഘോഷിക്കാൻ പോയതായിരുന്നു.

പ്രമുഖ കമ്പനിയായ യൂണിറ്റാഗിന്റെ ക്ളീനിംഗ് വിഭാഗത്തിൽ ബി.ഡി.എഫ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.