തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി മൂന്നു വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷത്തിലേക്ക് കുറയ്ക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിലവില്‍ വന്ന പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ബോര്‍ഡ് ഭരണസമിതി നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് തീരുമാനം.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിക്കാനും ഹിന്ദുമത സ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുമുള്ള പുതിയ ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കി. ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ ഇവര്‍ സ്ഥാനമൊഴിയേണ്ടിവരും. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചു.
എന്നാല്‍ മന്ത്രിസഭാ തീരുമാനം പ്രതികാര നടപടിയാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു.