ചെന്നൈ: ഏറെ അഭ്യൂയങ്ങള്‍ക്കൊടുവില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

സ്വതന്ത്ര രാഷ്ട്രീയ കക്ഷിയായാവും തുടക്കം. എന്നാല്‍ പിന്നീട് ബി.ജെ.പി യുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രജനീകാന്തിന്റെ 67ാം ജന്മദിനമാണ് ഈ വര്‍ഷം ആഘോഷിക്കുന്നത്. തമിഴിലെ ഏറ്റവും ആരാധകരുള്ള താരങ്ങളായ രജനീകാന്തും കമല്‍ഹാസനും ഈ വര്‍ഷം ആദ്യം മുതല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ നല്‍കിയിരുന്നു.