തിരുവനന്തപുരം; മുന്‍പ് സരിതയുടെ 21 പേജുള്ള കത്തെങ്ങനെ 25 പേജായെന്ന് ഉമ്മന്‍ചാണ്ടി. ഇരിന്ദാഭവനില് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തിന്റെ ആധികാരികത കമ്മീഷന് പോലും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നെ ബ്ലാക്ക്മെയില്‍ ചെയ്തത് ബാലകൃഷ്ണപിള്ളയാണെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അത് ആരാണന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന് റിപ്പോര്‍ട്ടിലെ ഒരു വോളിയത്തില്‍ ഒപ്പിടാത്തതെന്താണെന്നും മുന്‍വിധികളോടെ തൊട്ടും തൊടാതെയുമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ആരോപണങ്ങള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.