ഗുവാഹട്ടി: ചരക്ക് സേവന നികുതിയില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ജിഎസ്ടി സ്ലാബായ 28 ശതമാനം 50 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കിയതാണ് പുതിയ പ്രഖ്യാപനം. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ ബിഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദിയാണ് ഇക്കാര്യം അറിയിച്ചത്.
ചോക്കലേറ്റ്, ചുയിംഗം, ആഫ്റ്റര്‍ ഷേവ്, ടുത്ത് പേസ്റ്റ്, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയുടെ നികുതിയാണ് കുറയ്ക്കുക. ഇവയുടെ 18 ശതമാനം നികുതി കുറയും.
227 ഉത്പന്നങ്ങളാണ് 28 ശതമാനം നികുതി സ്ലാബില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന നികുതി 62 ഉത്പന്നങ്ങള്‍ക്കുമാത്രമായി ചുരുക്കാന്‍ നിര്‍ദേശംവന്നിരുന്നു. എന്നാല്‍ ജിഎസ്ടി കൗണ്‍സില്‍ ഉത്പന്ന പട്ടിക വീണ്ടും ചുരുക്കി 50ലെത്തിക്കുകയായിരുന്നുമെന്ന് മന്ത്രി പറഞ്ഞു.