ദിവസവും വര്‍ദ്ധിക്കുന്ന ഇന്ധനവില രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കവെ ആഗോളവിപണിയുടെ പ്രതിഫലനത്തില്‍ ഇനിയും വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

എണ്ണ ഉത്പ്പാദനം ഇനിയും കുറയ്ക്കണമെന്ന ആഹ്വാനവുമായി സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തീരുമാനിച്ചതാണ് വില ഇനിയും ഉയരാനുള്ള സാധ്യതകള്‍ കൂട്ടുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതിനിടെയാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ തീരുമാനം. കൂടുതല്‍ വില ലക്ഷ്യമിട്ട് ഉത്പാദന നിയന്ത്രണം തുടരണമെന്ന നിലപാടിലാണു സൗദിയും റഷ്യയും. എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളും ചേര്‍ന്ന് മാര്‍ച്ച് വരെയാണ് ഉത്പാദന നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവാണ് ഈ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനത്തില്‍ വരുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വില രണ്ടു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍.