തിരുവനന്തപുരം; തോമസ് ചാണ്ടിക്ക് രാജി അല്ലാതെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടി വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് മന്ത്രിമാരും എം.എല്‍.എ മാരും പാര്‍ട്ടിയും ആവശ്യപ്പെട്ടിട്ടും മന്ത്രി രാജിക്ക് തയ്യാറാവാതെ ചാണ്ടി അധിതകാരത്തില്‍ തുടരുന്നത് സമ്പത്തിന്റെ മഹിമ കൊണ്ട് മാത്രമാണെന്നും കേരള ജനത തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ നടക്കുന്നത തെറ്റായ കാര്യങ്ങളില്‍ കോടതി അസംപ്തൃപ്തി രേഖപ്പെടുത്തിയതാണ്. ഇനിയും രാജി വച്ചില്ലെങ്കില്‍ പ്രതിപക്ഷം പ്രക്ഷോഭം ഊര്‍ജിതമാക്കും.

ഇ. പി. ജയരാജനെ കൊണ്ട് രാജി വയ്പ്പിച്ച മുഖിമന്ത്രി എന്തുകൊണ്ട് ചാണ്ടിയോട് രാജി ആവശ്യപ്പെടുന്നില്ലെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.