പനാജി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടര്‍രവെ അപൂര്‍വ അസ്രാണി കൂടി ജൂറി അംഗത്വം രാജി വച്ചു. ജൂറി അധ്യക്ഷനായിരുന്ന സുജോയ് ഘോഷ് കഴിഞ്ഞ ദിവസം രാജി വച്ചതിന് പിന്നാലെയാണ് അടുത്ത അംഗത്തിന്റെ രാജി.
ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത എസ് ദുര്‍ഗയും ന്യൂഡും കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ജൂറിയുടെ അറിവില്ലാതെ ഒഴിവാക്കിയതോടെയാണ് ജൂറിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധസ്വരങ്ങളെത്തിയത്.