ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ ബഹിഷ്കരിച്ച സി.പി.ഐക്കെതിരെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ സി.പി.ഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി പിണറായി വിജയനാണ് വിമര്‍ശനം ഉന്നയിച്ചത്. ഇതൊരു അസാധാരണ സംഭവമാണെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.സി.പി.ഐക്ക് ഇതിനുള്ള മറുപടി കൊടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പി.ബി ചുമതലപ്പെടുത്തുകയും ചെയ്തു. സി.പി.ഐയുടെ നടപടികളെയെല്ലാം അക്കമിട്ട് നിരത്തി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി കൊടുക്കാനാണ് പി.ബി നിര്‍ദ്ദേശം.
വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ വേദി ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്ന നടപടിയാണ് പി.ബിയെ ചൊടിപ്പിച്ചത്.
സി.പി.എം അവെയ്ലബിള് പി.ബി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തിരുന്നില്ല. ആറു പേരാണ് യോഗത്തിനെത്തിയത്.