ധാക്ക: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം അതിക്രൂരമായ അതിക്രമങ്ങളാണ് നടത്തുന്നതെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുകള്‍.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നൂറുകണക്കിന് സ്ത്രീകളെയും കുട്ടികളെയും സൈനികര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നതായായും ലെംഗിക അതിക്രമങ്ങളും മറ്റു ക്രൂരതകളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും പറയുന്നു. അഭയാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാംഗങ്ങളുടെയും ബംഗ്ലാദേശി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംഘടന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതിക്രമങ്ങള്‍മൂലം ഗുരുതരമായി പരിക്കേല്‍ക്കുകയും മാനസികനില തെറ്റുകയും ചെയ്തതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിനുവേണ്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയ സ്‌കൈ വീലെര്‍ ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗത്തിലൂടെയും മറ്റു ക്രൂരതകളിലൂടെയും വംശീയ ഉന്‍മൂലന നടപടിയാണ് റോഹിംഗ്യകള്‍ക്കെതിരെ മ്യാന്‍മാര്‍ സൈന്യം നടപ്പാക്കുന്നത്. ഈ പഠന സംഘം അഭിമുഖം നടത്തിയ 29 പേരില്‍ ഒരാളൊഴികെ ബാക്കി എല്ലാവരെയും രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയതായും ഇതില്‍ എട്ടുപേരെ അഞ്ചിലധികം പേര്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ബലാത്സംഗം ചെറുത്ത പുരുഷന്‍മാരെയും പ്രായം ചെന്നവരെയും സൈന്യം ക്രൂരമായി വധിച്ചതായും സ്‌കൈ വീലെര്‍ വ്യക്തമാക്കി.