ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി വെച്ചു.

ഡിജിപിയുടെ അവലോകനം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെയും റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചത്. സെന്‍കുമാറിന്റെ അവലോകന കുറിപ്പിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

ജിഷ്ണു കേസ് സിബിഐ അന്വേഷിക്കണമെന്ന അമ്മ മഹിജയുടെ ഹര്‍ജി പരിഗണിച്ച കോടതി നേരത്തേ കേരള പോലീസിനെ വിമര്‍ശിച്ചിരുന്നു. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കേരള പോലീസ് കൈകാര്യം ചെയ്യുന്നതെന്നും അന്ന് കോടതി ചോദിച്ചിരുന്നു.