മുംബൈ: തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൂഡീസ് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയതാണ് ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നത്.
ഇന്ന് സെന്‍സെക്സ് 235.98 പോയന്റ് നേട്ടത്തില്‍ 33,342.80ലും നിഫ്റ്റി 68.80 പോയന്റ് ഉയര്‍ന്ന് 10,283.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1615 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1129 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
സെന്‍സെക്സ് ഒരുവേള 400 പോയന്റോളം ഉയര്‍ന്നിരുന്നു. എന്നാല്‍ ടെക്നോളജി വിഭാഗം ഓഹരികളിലുണ്ടായ തിരുത്തല്‍ നേട്ടത്തിന്റെ പാതിയും നഷ്ടപ്പെടുത്തി.