ജനപ്രിയ ബ്രൗസര്‍ ആപ്ലിക്കേഷനുകളിലൊന്നായ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. എന്നാല്‍ യുസി ബ്രൗസര്‍ മിനി ആപ്ലിക്കേഷന്‍ ഇപ്പോഴും പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
എന്താണ് ബ്രൗസര്‍ നീക്കം ചെയ്യാനുള്ള യഥാര്‍ത്ഥകാരണം എന്ന് വ്യക്തമല്ല. ഗൂഗിളും യൂസി ബ്രൗസറും ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും പുറത്ത് വിട്ടിട്ടില്ല.
ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി യുസി ബ്രൗസര്‍ ചൈനയിലെ സെര്‍വറുകളിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയാണ് യുസി ബ്രൗസറിന്റെ ഉടമ. ഇതിനെത്തുടര്‍ന്നാകാം യുസി ബ്രൗസറിനെ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തതെന്നാണ് ടെക്ക് ലോകത്തെ ഭാഷ്യം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് യുസി ബ്രൗസര്‍. ഒരാഴ്ചമുമ്പ് 50 കോടി ഡൗണ്‍ലോഡുകളാണ് യുസി ബ്രൗസറിനുണ്ടായിരുന്നത്.