തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഭാര്യയായി വെള്ളിത്തിരയില്‍ തിളങ്ങിയ നിമിഷ ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണെന്ന് പഴമൊഴിയായി നമ്മള്‍ കുറേ കേട്ടിട്ടുണ്ട്. ഈ വാക്കുകള്‍ ശരിവെക്കുന്ന തരത്തില്‍ കുറച്ച് ചിത്രങ്ങളിലൂടെയാണ് നിമിഷ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുന്നത്.
കൗരവസഭയില്‍ സ്വന്തം ഭര്‍ത്താക്കന്മാരുടെ കണ്‍മുന്നില്‍ അപമാനിതയായ ദ്രൗപതിയെ നമുക്കറിയാം. ശ്രീ കൃഷ്ണന്‍ രക്ഷപ്പെടുത്തിയ ദ്രൗപതി. എന്നാല്‍ ഇതിനുമപ്പുറത്തേക്ക് കണ്ണില്‍ പ്രതിഷേധത്തിന്റെ ജ്വാലകളുള്ള, പോരാളിയായ ദ്രൗപതിയെ പരിചയപ്പെടുത്തുകയാണ് സിറില്‍ സിറിയക് ചിത്രങ്ങളിലൂടെ. ദ്രൗപതി എന്ന പേരില്‍ ഒരു ചെറിയ സിനിമ തന്നെയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദ്രൗപതിയെ അവതരിപ്പിച്ചിരിക്കുന്നത് നിമിഷയാണ്. മകളായി ദിവ്യ കെ വിമലും വില്ലന്‍ കഥാപാത്രമായി ജസൂയജ് ആന്റണിയും എത്തുന്നു. റിയലിസ്റ്റിക് സിനിമയില്‍ ജീവിച്ച് അഭിനയിച്ച നിമിഷ ഓരോ ഫോട്ടോകളിലും അതിശക്തയാണ്.
ചിത്രങ്ങളിലൂടെ