ന്യൂഡല്‍ഹി: രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്‍ മൂഡീസിന് സാധിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. ജനങ്ങളുടെ വികാരം വിലയിരുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് ഏജന്‍സിയായ മൂഡീസും പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വ്യവസായ സൗഹൃദ രാഷ്ട്രമാണെന്ന ലോകബാങ്കിന്റെ റിപ്പോര്‍ട്ട്, ഡല്‍ഹി, മുംബൈ നഗരങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തി ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

പട്ടിണി മരണങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം, പാളിപ്പോയ ചരക്ക് സേവന നികുതി, നോട്ട് നിരോധന ദുരന്തങ്ങള്‍, മുരടിച്ച സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയാണ് രാജ്യത്തിന്റെ മൂഡ് മനസിലാക്കാന്നുതിനുള്ള യഥാര്‍ഥ സൂചകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകബാങ്കിന്റെ റിപ്പോര്‍ട്ട്, പ്യൂ റിപ്പോര്‍ട്ട്, മൂഡീസ് റിപ്പോര്‍ട്ട് തുടങ്ങിയ വിദേശ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഇത്രയധികം ആഘോഷിക്കാന്‍ മോദി അടുത്ത വര്‍ഷം വിദേശത്ത് നടക്കുന്ന തിരഞ്ഞെടുപ്പിലാണോ മത്സരിക്കുന്നതെന്നും സുര്‍ജേവാല പരിഹസിച്ചിരുന്നു.