തിരുവനന്തപുരം: സി.പി.ഐയെ ഇടുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പേരൂര്‍ക്കടയിലും വട്ടിയൂര്‍ കാവിലുമാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്.
തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ-സി.പിഎം ബന്ധത്തില്‍ വിള്ളലുകള്‍ വീഴുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പുതിയ പ്രശ്നങ്ങളുടെ വരവ്.
സി.പി.ഐ ഇടതുമുന്നണിയേയും മുഖ്യമന്ത്രി പിണറായിയേയും മന്ത്രിസഭയേയും അപമാനിച്ചെന്നും അതിനാല്‍ പുറത്താക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.