ഗുവാഹത്തി∙ കേരളം ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ സ്റ്റീവ് കൊപ്പലിന്റെ ശിക്ഷണത്തിലുള്ള ജാംഷെഡ്പുർ എഫ്സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങും. ഐഎസ്എല്ലിൽ ജംഷഡ്പൂരിന്റെ അരങ്ങേറ്റ മത്സരമാണ് ഇന്ന്. മുൻ സീസണിൽ ബ്ലാസ്റ്റേഴ്സ് കൂടാരത്തിൽ ഉണ്ടായിരുന്ന ബെൽഫോർട്ട്, മെഹ്താബ് തുടങ്ങിയവരും ഇപ്പോൾ ജാംഷെഡ്പുർ ടീമിനൊപ്പമാണ്.കൂടാതെ മലയാളി ഡിഫൻഡർ അനസ് എടത്തൊടികയും. 4–2–3–1 ഫോർമേഷനാക്കും കൊപ്പൽ ഇന്ന് പരീക്ഷിക്കാൻ സാധ്യത.
പുതിയ പരിശീലകൻ ജോവോ കാർലോസ് പിറെസ് ഡി ഡ്യൂസിന്റെ ശിക്ഷണത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വരവ്. പ്രീ–സീസൺ മൽസരങ്ങളിൽ 4–4–2 ഫോർമേഷനിലാണ് പിറെസ് ടീമിനെ ഇറക്കിയത്. ആവിഷത്തിലധികം സ്ട്രൈക്കർമാരുള്ള ടീമിൽ ആരൊക്കെ ആദ്യ ഇലവനിൽ ഇടം നേടും എന്നതാണ് സംശയം. ഒഡെയറിനും ഡാനിലോയ്ക്കുമാകുമാകും നറുക്കു വീഴാൻ സാധ്യത. റൗളിൻ ബോർജസ് പരുക്കിന്റെ പിടിയിലായതിനാൽ പകരമിറങ്ങുക ഒരു വിദേശതാരമാകും.