സ്വകാര്യ വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കുന്നുവെന്ന ആരോണത്തെ തുടര്‍ന്ന് സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് പ്ലേസ്റ്റോറില്‍ നിന്നും യുസിവെബിനെ ഗൂഗിള്‍ നീക്കം ചെയ്തുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ചൈനീസ് ഇന്റര്‍നെറ്റ് ഭീമനായ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി വെബ് കമ്പനി രംഗത്ത്.
യുസി വെബിന്റെ ചില സെറ്റിങുകള്‍ ഗൂഗിളിന്റെ നയങ്ങള്‍ക്ക് യോജിക്കാത്തതിനാലാണ് ആപ്ലിക്കേഷന്‍ പിന്‍വലിക്കപ്പെട്ടതെന്നും അടുത്തയാഴ്ചതന്നെ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ തിരികെയെത്തുമെന്നും കമ്പനി അറിയിച്ചു.
സുരക്ഷിതമായ അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് തങ്ങളുടെ നയങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ആ നയങ്ങള്‍ ലംഘിക്കുന്നതിനാലാണ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്രേസ്റ്റോറില് നിന്നും നീക്കം ചെയ്യുന്നതെന്നുമാണ് ഇത് സംബന്ധിച്ചുള്ള ഗൂഗിളിന്റെ പ്രതികരണം.
അപ്രത്യക്ഷമായത്. സുരക്ഷാ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടതെന്നായിരുന്നു ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍. ഗൂഗിളും യുസി വെബും ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ചിരുന്നുമില്ല.
യുസി വെബ് ബ്രൗസറിന്റെ പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേയുടെ ഡവലപ്പര്‍ കണ്‍സോളില്‍ അപ്ലോഡ് ചെയ്ത് പരിശോധനകള്‍ക്കായി കാത്തിരിക്കുകയാണെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ പ്രതിനിധികളെന്ന പേരില്‍ മാധ്യമ വാര്‍ത്തകളില്‍ വന്ന പേരുകള്‍ യുസിവെബുമായി യാതൊരുവിധ ബന്ധവുമില്ലാത്തവയാണെന്നും കമ്പനി വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രി ആപ്പ് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് യുസി ബ്രൗസര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തുവെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഗൂഗിളും യുസി വെബും ന്യായീകരണവുമായി രംഗത്ത് വന്നിരുന്നില്ല. യുസി വെബിന്റെ 50 കോടി ഉപയോക്താക്കളില്‍ 10 കോടി ഇന്ത്യയില്‍ നിന്നാണ്.