ന്യൂഡല്‍ഹി: വിവോ വി7 പ്ലസ് സ്മാര്‍ട്ഫോണിന്റെ വിജയത്തിന് ശേഷം ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുത്തന്‍ സ്മാര്‍ട്ഫോണുമായി ഇന്ത്യയിലേക്കെത്തുന്നു. വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ ‘വി 7’ ഇന്ന് ഇന്ത്യന്‍ വിപണിയിലെത്തി. വിവോ വി7 പ്ലസിനും ഇതേ ക്യാമറകള്‍ തന്നെയായിരുന്നു. 18,990 രൂപയാണ് ഫോണിന് ഇന്ത്യയില്‍ വില.

വിവോയുടെ എല്ലാ ഫോണിനെയും പോലെ തന്നെ സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ടുകൊണ്ടാണ് വി 7 സ്മാര്‍ട്ഫോണും വിവോ രംഗത്തിറക്കിയിരിക്കുന്നത്. 24 മെഗാപ്കിസലിന്റേതാണ് ഇതിന്റെ സെല്‍ഫി ക്യാമറ. 16 മെഗാപിക്സലിന്റേതാണ് റിയര്‍ ക്യാമറ. മൂണ്‍ലൈറ്റ് ഗ്ലോ, ഫെയ്സ് ആക്സസ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാവും.

ഷാമ്പയിന്‍ ഗോള്‍ഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലുള്ള ഫോണ്‍ നവംബര്‍ 25 മുതല്‍ രാജ്യത്തെ റീടെയില്‍ സ്റ്റോറുകളില്‍ എത്തും. തിങ്കളാഴ്ച മുതല്‍ തന്നെ ഫോണിനായുള്ള പ്രീബുക്കിങ് ഫ്ളിപ്പ്കാര്‍ട്ടില്‍ ആരംഭിക്കും.

4ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യങ്ങളാണ് ഫോണിനുള്ളത്. 5.7 എച്ച്ഡി ഫുള്‍ വ്യൂ ഡിസ്പ്ലേയുള്ള ഫോണില്‍ 3000 mAh ബാറ്ററിയാണുള്ളത്.  2014ല്‍ ഇന്ത്യയിലേക്കെത്തിയ കമ്പനി ഇതിനോടകം ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 2017 മൂന്നാം പാദത്തില്‍ 153 ശതമാനം വളര്‍ച്ച നേടിയ കമ്പനി രാജ്യത്ത് നാലാംസ്ഥാനത്താണിപ്പോള്‍. നോയിഡയില്‍ ഒരു നിര്‍മ്മാണ യൂണിറ്റും രാജ്യ വ്യാപകമായി വിതരണ ശൃംഖലയും വിവോയ്ക്കുണ്ട്.