മുംബൈ : എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയമെന്ന് മുദ്രാവാക്യം വിളിച്ച് നടക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ മുഖം പൊളിയുന്നു. പൊതുവഴിയില്‍ മൂത്രമൊഴിച്ച് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ രാം ഷിന്‍ഡെയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. യാത്രയ്ക്കിടയില്‍ റോഡ്സൈഡില്‍ മൂത്രമൊഴിയ്ക്കുന്ന ഷിന്‍ഡെയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സോളാപൂര്‍ ബാര്‍ഷി റോഡ്സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതായും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാത്ത് നില്‍ക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ശനിയാഴ്ചയാണ് മഹാരാഷ്ട്രയിലെ ജലവിഭവശേഷി മന്ത്രിയായ ഷിന്‍ഡെ സൊളപൂരിലെ മാലെഗോണിലെ ജല സംരക്ഷണ പദ്ധതി നിരീക്ഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
https://www.youtube.com/watch?v=FMN0Ah6566s
പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയെ കളിയാക്കുകയാണ് ഷിന്‍ഡെ ചെയ്തതെന്ന് ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. സ്വഛ് ഭാരത് പദ്ധതിയുടെ പരാജയമാണ് ഇതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.