തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ നിര്യാണത്തില്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ അനുശോചിച്ചു.
മികച്ച കേന്ദ്രമന്ത്രിയും ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേടി സ്വപ്നമായിരുന്നു അദ്ദേഹം. മുന്‍ഷിയുടെ ശ്രമഫലമായാണ് രാജ്യവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് കെട്ടിപ്പെടുത്തത്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് വേദികളില്‍ അദ്ദേഹം താരമായിരുന്നു. കേരളവുമായും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായും അദ്ദേഹത്തിന് ഊഷ്മളബന്ധം ആയിരുന്നു – എംഎം ഹസന്‍ അനുസ്മരിച്ചു.
പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ വിയോഗം കോണ്‍ഗ്രസിനും രാജ്യത്തിനും വലിയ നഷ്ടമാണെന്നും പശ്ചിമബംഗാളില്‍ ഛാത്രപരിഷത്ത് പ്രസിഡന്റായിരുന്ന അദ്ദേഹവുമായി തനിക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ആരംഭിച്ച ബന്ധം എക്കാലവും തുടര്‍ന്നു കൊണ്ടുപോകാനായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.