കൊച്ചി: നടന് ദിലീപിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് ദിവസത്തേക്ക് പാസ്പോര്‍ട്ട് വിട്ട് നല്‍കാനും വിദേശത്ത് പോവാനും കോടതി അനുമതി നല്കി.
തന്റെ ദേ പുട്ടിന്റെ ദുബായ് കരാമയിലെ ശാഖ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പാസ്പോര്‍ട്ട് വിട്ട് നല്‍കണമെന്നായിരുന്നു ദീലീപിന്റെ ഹര്‍ജി പരിഗണിച്ച് നാല് ദിവസത്തേക്ക് വിദേശത്ത് തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ പാസ്പോര്‍ട്ട് വിട്ടുകൊടുത്താല്‍ ദീലീപ് വിദേശത്ത് പോയി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വാദിച്ചു. പക്ഷേ, കോടതി അന്വേഷണോദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല.