ന്യൂഡൽഹി ∙ രണ്ടു റെയിൽവേ ഹോട്ടലുകളുടെ നടത്തിപ്പു കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മൊഴിനൽകുന്നതിനു റെയിൽവേ മുൻമന്ത്രി ലാലു പ്രസാദ് യാദവിന്റെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവി മൂന്നാം വട്ടവും ഹാജരായില്ല. പതിനാറിനു ഹാജരാകാനാണ് എൻഫോഴ്സ്മെന്റ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കേസിൽ മകനും ബിഹാറിലെ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ ചൊവ്വാഴ്ച ഒൻപതു മണിക്കൂർ ചോദ്യംചെയ്തിരുന്നു.