പേരൂർക്കട: സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാൻ പിണറായി ശ്രമിക്കുന്നുവെന്ന് കെ.മുരളീധരൻ എം.എൽ.എ.സംസ്കാര സാഹിതി വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റിയുടെയും യൂത്ത് കോൺഗ്രസ് പേരൂർക്കട വാർഡ്‌ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഇന്ദിരാഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ആർ.എസ്.എസിന്റെ അജണ്ട നടപ്പാക്കുന്ന കേന്ദ്ര സർക്കാരിനെ കൈയഴിഞ്ഞ് സഹായിക്കുന്ന നിലപാടാണ് പിണറായിയുടേത്. നഗരസഭയിൽ വികസനത്തെക്കുറിച്ചോ മാലിന്യപ്രശ്നത്തെക്കുറിച്ചോ ക്ഷേമ പെൻഷൻ വിതരണത്തിലെ അപാകതകളെക്കുറിച്ചോ ചർച്ച ചെയ്യത് പരിഹാരം കാണാതെ ഹൈമാസ്റ്റിൽ തമ്മിൽ തല്ലി തലസ്ഥാനത്തെ ഭീതിയിലാക്കുന്ന നടപടികളാണ് സി.പി.എം ഉം ബി ജെ പിയും പിൻതുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്കാര സാഹിതി ജില്ലാ കൺവീനർ രാജേഷ് മണ്ണാംമൂല അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, വി.ആർ പ്രതാപൻ, ഡോ.ജോർജ്ജ് ഓണക്കൂർ, കാട്ടൂർ നാരായണപിള്ള, ശാസ്തമംഗലം മോഹനൻ, ഡി.സുദർശനൻ, രാജൻ കുരുക്കൾ, കാവല്ലൂർ മധു, സുഭാഷ്, എൻ.എസ് നുസൂർ,കൗൺസിലർമാരായ എസ്.അനിത, കെ.മുരളീധരൻ, സരോജിനി ഭാസ്കർ, ബി.എസ്.ദത്തൻ, ബി.കെ രജീന്ദ്രൻ, കാവല്ലൂർ മനോജ്, കുലശേഖരം വിക്രമൻ, നെട്ടയം വി.ഷിബുകുമാർ, ഒ.എസ് രാജീവ്, എസ്.സുഷമ്മ, പേരൂർക്കട സുരേഷ്, പി.പി വിനോദ്, ജിജുരാജ്, ശ്യാംകുമാർ, എം. വിഷ്ണു, കാവല്ലൂർ ഗോപൻ തുടങ്ങിയവർ സംസാരിച്ചു.നിർദ്ധരായവർക്ക് ഭക്ഷ്യധാന്യവും, ചികിത്സാ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.