ജനപ്രതിനിധികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി.
തിരുവനന്തപുരം മുന്‍ മേയറും എം.എല്‍.എയുമായിരുന്ന സി.എസ്. നീലകണ്ഠന്‍ നായരുടെ 33ാം ചരമവാര്‍ഷികദിനാനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്ന് തിരിച്ചറിവ് അംഗങ്ങള്‍ക്ക് ഉണ്ടാകണമെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. സി.എസ്. നീലകണ്ഠന്‍ നായര്‍ ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചുകൊണ്ട് ജനങ്ങളുടെ അംഗീകാരം നേടിയെടുത്ത നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി പുതുതലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജേശ്വരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ രാജേശ്വരി ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ. വിജയകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എസ്. ബാലചന്ദ്രന്‍, കെ.ബി.ഗോപാലകൃഷ്ണന്‍ നായര്‍, എന്‍.രാജ്കുമാര്‍, എം.ആര്‍.മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.