ന്യൂഡല്‍ഹി: ജന്‍ധന്‍ അക്കൗണ്ടും ആധാറും മൊബൈല്‍ ഫോണും അഴിമതി ഇല്ലതാക്കാനും സുതാര്യത ഉറപ്പുവരുത്താനും സഹായിച്ചുവെന്ന അഭിപ്രായവുമായി പ്രധാന മന്ത്രി നരേന്ദ്രമോദി.
സാങ്കേതിക വിദ്യ വസുദൈവ കുടുംബകമെന്ന ഭാരതീയ ആശയത്തിന്റെ പൂര്‍ത്തീകരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂ ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ലോക സൈബര്‍ സ്പേസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.