തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായിമുട്ടത്ത് ഇന്ന് രാവിലെയുണ്ടായ ക്വാറി അപകടത്തില്‍ മരണം രണ്ടായി. കുന്നത്തുകാലിലെ കോട്ടപ്പാറയില്‍ അലോഷ്യസ് എന്നയാളുടെ ക്വാറിയില്‍ പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ധര്മ്മകുട് സ്വദേശി സതീഷ് (29), മാലക്കുളങ്ങര സ്വദേശി ബിനില്‍കുമാര്‍ (23) എന്നിവരാണ് മരിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ എല്ലാ പാറമടകള്‍ക്കും സറ്റോപ്പ് മെമ്മോ നല്കി ഉത്തരവിറക്കാനും സുരക്ഷാ ക്രമീകരണങ്ങളില്‍ വന്ന വീഴച വന്നോയെന്ന് പരിശോധിക്കാനും ജില്ലാ കളകടര്‍ വാസുകിയോട് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് നിര്‍ദ്ദേശം നല്കി.
അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടമുണ്ടായ ക്വാറി പഞ്ചായത്തിന്റെയോ മറ്റ് ഏജന്‍സികളുടേയോ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.