മുംബൈ: സെന്‍സെക്‌സ് 105 പോയന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കനത്ത വില്പന സമ്മര്‍ദമാണ് സൂചികകള്‍ നഷ്ടത്തിലാക്കിയത്.

നിഫ്റ്റി 29.20 പോയന്റ് താഴ്ന്ന് 10370.30ലും സെന്‍സെക്‌സ് 105.80 പോയന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1367 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1344 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.