കൊച്ചി: ദിലീപ് ചിത്രം രാമലീലയ്ക്ക് പിന്തുണയുമായി നടി മഞ്ജു വാരിയര്‍. സിനിമ തിയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന് കാണണമെന്ന് ആഗ്രഹിക്കാനും എല്ലാവര്ക്കും അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ലെന്നും ഫേസ്ബുക് കുറിപ്പില്‍ കുറിപ്പില്‍ മഞ്ജു വാരിയര്‍ അഭിപ്രായപ്പെട്ടു.
ഈ മാസം 28ന് ‘ഉദാഹരണം സുജാത’യ്ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് ‘രാമലീല’. ഈ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തിയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ. വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.
സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന് കാണണമെന്ന് ആഗ്രഹിക്കാനും അണിയറക്കാര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോടു ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്കു മാപ്പുതരില്ല. ‘രാമലീല’ പ്രേക്ഷകര്‍ കാണട്ടെ. കാഴ്ചയുടെ നീതി പുലരട്ടെ- മഞ്ജു പറഞ്ഞു.
Attachments area