തിരുവനന്തപുരം: നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ സുഹൃദ സംഗമത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ചു ഗൗരിയമ്മ വാചാലയായി.
കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയാന്‍ പിണറായി വിജയന് സാരിയുടുത്ത് പുറത്തിറങ്ങി നോക്കണമെന്ന് വേദിയിലിരുന്ന മുഖ്യമന്ത്രിയോട്് കെ.ആര്.ഗൗരിയമ്മയുടെ ഉപദേശം. രാത്രി പത്തുമണിക്കൊക്കെ നടന്നുവീട്ടില്‍ പോയിട്ടുണ്ടെന്നും ഇന്ന് സ്ഥിതി മാറിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സുഹൃദ്സംഗമത്തില്‍ ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന കെ.ആര്.ഗൗരിയമ്മയേയും ഇ.ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇ.ചന്ദ്രശേഖരന് ചടങ്ങിനെത്തിയിരുന്നില്ല.
കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്.