തിരുവനന്തപുരം: തലസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ നാളെ നടക്കാനിരുന്ന സമാപന ചടങ്ങ് മാറ്റിവെച്ചു. മറ്റൊരു ദിവസം പിന്നീട് അറിയിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. നേരത്തെ ശംഖുമുഖത്ത് കടല്‍ 10 മീറ്ററോളം കരയിലേക്ക് കയറിയതിനെ തുടര്‍ന്ന് പടയൊരുക്കത്തിനായി നിര്‍മ്മിച്ച വേദി മാറ്റിയിരുന്നു.
നാളെ തിരുവനന്തപുരത്ത് ശംഖുമുഖത്താണ് പടയൊരുക്കത്തിന്റെ സമാപന സമ്മേളനം തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തേളം പേര്‍ പങ്കെടുക്കുമെന്ന് നേരത്തെ നേതൃത്വം അറിയിച്ചിരുന്നു.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്.