ഡല്‍ഹി: ഇന്ത്യന്‍ കൗമാരപ്പട അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ന് ഘാനയെ നേരിടും. രാത്രി എട്ടിനാണ് കളി. നാലു ഗോളിനെങ്കിലും നേടാനായാല്‍ മാത്രമേ ഇന്ത്യയ്ക്ക് വിജയിക്കാനുള്ള സാധ്യതകളുണ്ടാകൂ.
ആദ്യ മത്സരത്തില്‍ കൊളംബിയയോട് വിജയിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ യു.എസ്.എ യോട് തോല്‍വി സമ്മതിക്കേണ്ടി വന്നു. അതിനാല്‍ ഘാനയ്ക്കും ഈ മത്സരം നിര്‍ണ്ണായകമാകും. രണ്ടുതവണ അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍മാരാണ് ഘാന.
കഴിഞ്ഞ രണ്ടുമത്സരവും തോറ്റെങ്കിലും കൊളംബിയയ്‌ക്കെതിരേ നേടിയ ഗോളാവും ടീമിന് ആത്മവിശ്വാസം നല്‍കുക. പരിക്കിന്റെ പിടിയിലായ ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് കളിക്കുമെന്നുറപ്പില്ല. അമര്‍ജിത്തിന് പകരം സുരേഷ് സിങ് ഗ്രൗണ്ടിലിറങ്ങാനാണ് സാധ്യത.