യു എ ഇയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മതിയായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവര്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ആഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതിന് മുമ്ബ് 2013ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് ഏതാണ്ട് 62,000 വിദേശികളാണ് ഇത് പ്രയോജനപ്പെടുത്തിയത്. ‘പദവി ശരിയാക്കൂ; സ്വയം സംരക്ഷിക്കൂ’ എന്ന പേരിലാണ് പൊതുമാപ്പ് നടപ്പാക്കുന്നത്. വിസ നിയമങ്ങളില്‍ അയവ് വരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമാപ്പും നടപ്പാക്കുന്നത്. പൊതുമാപ്പ് സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കാന്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്ബറും ഏര്‍പ്പെടുത്തി. ഇതിനോടകം തന്നെ 12,500 പേരെ പിഴ അടക്കമുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ വിസ നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തിയ തീരുമാനങ്ങള്‍ യുഎഇ മന്ത്രസഭാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊതുമാപ്പും.