സൗദി: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കൂടുന്നു. 49 ഡിഗ്രി വരെ ചൂട് കൂടാന്‍ സാധ്യതയുണ്ട്. പുറം ജോലിക്കാര്‍ക്കുള്ള നിയന്ത്രണം ലംഘിച്ചതിന് അന്‍പതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളിലെല്ലാം. നാല്പത് ഡിഗ്രിക്ക് മേലെയാണ് ശരാശരി ചൂട് അനുഭവപ്പെടുന്നത്.
സൂര്യന് താഴെ ജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണം പ്രാബല്യത്തിലാണ്. 12 മുതല്‍ 3 മണി വരെയാണ് ഉച്ച ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. കനത്ത ചൂടിന് മുന്നോടിയായി ചില ഭാഗങ്ങളില്‍ മഴ പെയ്തിട്ടുണ്ട്. കൊടും ചൂടില്‍ ഉച്ചക്കുള്ള ദീര്‍ഘ ദൂര യാത്രകള്‍ കുറയ്ക്കണമെന്നും മുന്നറിയിപ്പുണ്ട്.