മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറ്റെടുക്കും.

തിരുവനന്തപുരം: മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു. തിങ്കളാഴ്ച ചുമതലയേറ്റെടുക്കും.

നിലവിലെ വൈസ് ചെയര്‍മാന്‍ എം.വി ബലകൃഷ്ണന്‍ മാസ്റ്റര്‍ സി.പി.എം കാസര്‍കോഡ് ജില്ലാ സെക്രട്ടറിയായി നിയമിതനായ ഒഴിവിലാണ് ശോഭന ജോര്‍ജിനെ നിയമിച്ചത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജ് സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാനു വേണ്ടി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ശോഭന ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടും സഹായകരമായെന്നാണ് സി.പി.എം നേതാക്കളുടെ പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.