സോളാര്‍ കേസിലൂടെ കേരളത്തില്‍ പ്രശസ്തയായ സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്. പക്ഷേ, കേരള രാഷ്ട്രീയത്തിലല്ല തമിഴ്നാട് രാഷ്ട്രീയത്തിലാണ് ഒരു കൈ നോക്കാന്‍ സരിത തയ്യാറെടുക്കുന്നത്. അണ്ണാ ഡി എം കെ വിമത നേതാവ് ടി ടി വി ദിനകരന്റെ പാര്‍ട്ടിയില്‍ ചേരാനാണ് സരിത സന്നദ്ധത അറിയിച്ചിരിക്കുന്നത്. ആർകെ നഗർ എംഎൽഎയായ ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റ കഴക’ത്തിലായിരിക്കും ഇനി സരിത തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിക്കുക.
വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാഡിഎംകെ എംഎൽഎ കൂടിയായ പച്ചമാൽ വ്യക്തമാക്കി. കന്യാകുമാരി എംഎൽഎയും മുന്‍ മന്ത്രിയുമായ പച്ചമാലുമായി ഇതുസംബന്ധിച്ച് സരിത കൂടിക്കാഴ്ച നടത്തി. ഇദ്ദേഹം നിലവിൽ ദിനകരൻ പക്ഷത്താണ്. നാഗർകോവിൽ തമ്മത്തുകോണത്തു വച്ചായിരുന്നു പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയത്.