ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപികയായ ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.ബുക്കില്‍ എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ വളഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു അധ്യാപിക ഹരീഷെന്ന ഒന്നാം ക്ലാസുകാരനെ ചൂരലുകൊണ്ട് പുറത്തടിച്ചത്.
ഹരീഷിനെ കുളിപ്പിച്ചപ്പോള്‍ അമ്മ ഭാഗ്യലക്ഷ്മിയാണ് കുട്ടിയുടെ പുറത്തെ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടത്.12 പാടുകളാണുണ്ടായിരുന്നത്.വേദന സഹിക്കാതായതോടെ ഹരീഷിനെ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയില്‍ വണ്ടിപ്പെരിയാര്‍ പൊലീസ് അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.