പത്തനംതിട്ട:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ നടന്നത് ആത്മീയ ലൈംഗിക ചൂഷണമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.
പീഡനത്തിനിരയായ വീട്ടമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു.ബലാത്സംഗമാണ് നടന്നതെന്ന് വീട്ടമ്മ വനിത കമ്മീഷനോടും പറഞ്ഞു.കേസില്‍ ആവശ്യമെങ്കില്‍ ദേശീയ വനിത കമ്മീഷന്‍ കക്ഷി ചേരും.തിങ്കളാഴ്ച വൈദികരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുമ്പോള്‍ ഹര്‍ജിയെ കോടതിയില്‍ എതിര്‍ക്കുമെന്ന് അന്വേഷണ സംഘം ഉറപ്പ് നല്‍കിയതായും രേഖാ ശര്‍മ പറഞ്ഞു.