ന്യൂഡല്‍ഹി:ഫീസ് കൊടുക്കാത്തതിനു വിദ്യാര്‍ഥികളെ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ പ്രതികാരം.ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്ഗാര്ട്ടന് സ്കൂളിലാണ് വിദ്യാര്‍ത്ഥികളോട് ക്രൂരത കാണിച്ചത്.പതിനാറു പെണ്‍കുട്ടികളെയാണ് പൂട്ടിയിട്ടത്.സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
രാവിലെ ഏഴര മുതല്‍ ഉച്ചയ്ക്കു പന്ത്രണ്ടര വരെ സ്കൂളിലെ ബേസ്മെന്റില്‍ കൊടും ചൂടില്‍ വിദ്യാര്‍ഥികളെ നിര്‍ത്തുകയായിരുന്നു.ദാഹിച്ചും വിശന്നും കരഞ്ഞ് കുട്ടികള്‍ അവശരായെന്നും രക്ഷിതാക്കള്‍ പറയുന്നു.