ന്യൂഡല്‍ഹി:പ്രശസ്ത നര്‍ത്തകി സൊണാല്‍ മാന്‍സിങ് ഉള്‍പ്പടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.മുന്‍ എം.പിയും ദളിത് നേതാവുമായ റാം ഷാകല്‍,ശില്പിയായ രഘുനാഥ് മൊഹാപാത്ര,ആര്.എസ്.എസ് താത്വികാചാര്യന്‍ രാകേഷ് സിന്‍ഹ എന്നിവരെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.ഇന്ത്യന്‍ ഭരണഘടനയിലെ 80(3) വകുപ്പ് പ്രകാരം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 12 പേരെ രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാനാവും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് രാഷ്ട്രപതി ഇവരുടെ പേര് നിര്‍ദേശിച്ചത്.
സച്ചിന് തെന്‍ഡുല്‍ക്കര്‍,രേഖ,അനു അഗാ,കെ.പരാശരണ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലേക്കാണ് നാമനിര്‍ദേശം.ആറ് പതിറ്റാണ്ടുകളായി പരമ്പരാഗത നൃത്തരംഗത്തെ സ്ഥിരം സാന്നിധ്യമാണ് സൊണാല്‍ മാന്‍സിങ്.നൃത്ത അധ്യാപിക,സാമൂഹ്യ പ്രവര്‍ത്തക,പ്രഭാഷക എന്നീ നിലകളിലും പ്രശസ്തയായ സൊണാല്‍ പത്മവിഭൂഷണ്‍ അടക്കം നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭാംഗവും ദളിത് മുന്നേറ്റത്തിനായി പോരാടുന്ന നേതാവുമാണ് റാംഷാഗല്.ഒഡിഷ ലളിതകലാ അക്കാദമി പ്രസിഡന്റായ രഘുനാഥ് മൊഹാപാത്ര ശില്പകലയില് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ്.
ആര്‍എസ്എസ് താത്വികാചാര്യനും എഴുത്തുകാരനുമായ രാകേഷ് സിന്‍ഹ ഡല്‍ഹിയിലെ ഇന്ത്യന്‍ പോളിസ് ഫൗണ്ടേഷന് സ്ഥാപകനും ഹോണററി ഡയറക്ടറുമാണ്.ഇതിന് പുറമെ,ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മോത്തിലാല്‍ നെഹ്റു കോളേജിലെ പ്രൊഫസറും ഐ.സി.എസ്.എസ്.ആറിന്റെ അംഗവുമാണ്.