ബറേലി:സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയശേഷം പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍.ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളാണ് ഭാര്യ റസിയയുടെ മരണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
2005-ലായിരുന്നു ഇവരുടെ വിവാഹം.എന്നാല്‍ ആദ്യനാളുകളില്‍ത്തന്നെ സ്ത്രീധനത്തിന്റെ പേരില്‍ നയിം ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാക്കിയിരുന്നു.ഈ വര്‍ഷം ഏപ്രിലില്‍ നയീം ഫോണില്‍ കൂടി തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തി.തുടര്‍ന്ന് വീട്ടിലെത്തി ഇയാള്‍ റസിയയെ വീടിനുള്ളിലെ കുടുസ്സുമുറിയില്‍ പൂട്ടിയിടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ റസിയയെ തടവില്‍നിന്നും രക്ഷപ്പെടുത്തിയെങ്കിലും മതിയായ ഭക്ഷണവും വെള്ളവും ലഭിക്കാതെ കഴിഞ്ഞതിനാല്‍ ഇവര്‍ അവശനിലയിലായിരുന്നു.തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റാനിരിക്കെ റസിയ മരിച്ചു.
ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ തുടര്‍ന്ന് നയീമിനെ പോലീസ് അറസ്റ്റ് ചെയ്തു.സ്ത്രീധന പീഡനത്തിന് കേസെടുത്ത പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.