ആലപ്പുഴ:ആലപപ്ുഴ വണ്ടാനം നീര്‍ക്കുന്നത്ത് നിയന്ത്രണം തെറ്റി വണ്ടാനം ബാര്‍ജ് തീരത്തടിഞ്ഞു.അബുദാബിയില്‍ നിന്നുള്ള ബാര്‍ജാണെന്ന് പറയപ്പെടുന്നു.ശക്തമായ കാറ്റില്‍ ഏതെങ്കിലും കപ്പലില്‍ നിന്ന് വേര്‍പെട്ട് എത്തിയതാണോയെന്ന് സംശയിക്കുന്നുണ്ട്.
രാവിലെ മുതല്‍ അമ്പലപ്പുഴ ഭാഗത്ത് കടലില്‍ ഒഴുകി നടന്ന ബാര്‍ജ് ഒടുവില്‍ നീര്‍ക്കുന്നം തീരത്തടിയുകയായിരുന്നു.കോസ്റ്റ് ഗാര്‍ഡ് അന്വേഷണം ആരംഭിച്ചു.എന്നാല്‍ കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന് ബാര്‍ജിനടുത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല.