ചെന്നൈ:11 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ടമാനഭംഗം ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ ചെന്നൈയില്‍നിന്നും മറ്റൊരു പീഡന വാര്‍ത്ത കൂടി.റഷ്യന്‍ സ്വദേശിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്തു. ചെന്നൈയില്‍ ടൂറിസ്റ്റ് ഹോമില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ തിരുവല്ലൂര്‍ സ്വദേശികളായ നാലു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേഹമാസകലം മുറിപ്പാടുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തി.തുടര്‍ന്ന് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് ബലാത്സംഗം നടന്നതായി പൊലീസിനെ അറിയിച്ചത്.റഷ്യന്‍ ഭാഷയറിയുന്നവരുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്.ഒരാഴ്ചയായി യുവതി ടൂറിസ്റ്റ് ഹോമില്‍ താമസിക്കുകയായിരുന്നു.