ദില്ലി:റാഫേല്‍ അഴിമതിയും ജിഎസ്ടിയും,വിദേശയാത്രകളുമുള്‍പ്പെടെ നിരത്തി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലോക് സഭയില്‍ ആക്രമണം അഴിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.റാഫേല്‍ അഴിമതി 45000 കോടിയുടെതെന്ന് രാഹുല്‍ പറഞ്ഞു.പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചു.തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ചെലവിടുന്ന കോടികള്‍ റാഫേല്‍ അഴിമതിപ്പണമാണ്.
എന്നാല്‍ യാതൊരു തെളിവുകളുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപി തടസപ്പെടുത്തി.കുറച്ചു നേരത്തേക്ക് സഭ നിര്‍ത്തിവച്ചു.
ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്ന് രാഹുല്‍ ചോദിച്ചു.അമിത്ഷായുടെ മകന്‍ അനധികൃതമായി വരുമാനം 16,000 ഇരട്ടി വര്‍ധിപ്പിച്ചപ്പോള്‍,ഇന്ത്യയുടെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോദി മൗനം പാലിച്ചു.വന്‍കിട ബിസിനസുകാരെയാണ് മോദി സര്‍ക്കാര്‍ സഹായിക്കുന്നത്.മോദിക്ക് ചൈനയോടാണ് താല്‍പര്യം.നോട്ടുനിരോധനവും ജിഎസ്ടിയും ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു.പ്രധാനമന്ത്രി നല്‍കിയത് പൊള്ളയായ വാഗ്ദാനങ്ങളാണ്. വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്നും രാഹുല്‍ ചോദിച്ചു.