ജയ്പൂര്‍:പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കുട്ട കൊലപാതകം.പശുക്കടത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം പെഹ്‌ലുഖാന്‍ എന്ന 50 കാരനെ കൊലപ്പെടുത്തിയ അല്‍വാറില്‍ തന്നെയാണ് സംഭവം.50 കാരനായ അക്ബര്‍ ഖാനാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരുകൂട്ടം ആളുകളുടെ മര്‍ദനമേറ്റ് മരിച്ചത്.
ഹരിയാന സ്വദേശിയായ അക്ബര്‍ ഖാന്‍ തന്റെ താമസസ്ഥലമായ കൊല്‍ഗാന്‍വില്‍  നിന്ന് രണ്ട് പശുക്കളെ രാംഗറിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഗോരക്ഷകര്‍ ആക്രമിച്ചത്.മൃതദേഹം അല്‍വാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നത്.സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.