കോഴിക്കോട്:സമീപകാലത്ത് കേരളത്തിലെ ജനങ്ങളെ ഏറെ ഭീതിയിലാഴ്ത്തിയ നിപ്പയെന്ന മഹാമാരിയെക്കുറിച്ച് സംവിധായകന്‍ ജയരാജ് സിനിമയെടുക്കുന്നു.രൗദ്രം എന്നാണ് സിനിമയുടെ പേര്.ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം.ആറാമത്തെ സിനിമയായ ഭയാനകം കഴിഞ്ഞ ദിവസം റിലീസായിരുന്നു.ഒരു വെടിശബ്ദംപോലുമില്ലാതെയാണ് ‘ഭയാനകത്തില്‍’ യുദ്ധത്തിന്റെ തീവ്രത കാണികളില്‍ എത്തുന്നതെന്ന് കോഴിക്കോട്ട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ ജയരാജ് പറഞ്ഞു.
എല്ലാത്തരം സിനിമകളും ഇഷ്ടമാണെന്നും ഒരേ സമയം രണ്ടുതരം സിനിമകള്‍ ചെയ്യാറുണ്ടെന്നും ജയരാജ് പറഞ്ഞു.സിനിമാ മേഖലയിലെ തര്‍ക്കങ്ങളേക്കാള്‍ സമൂഹത്തിലെ പ്രശ്നങ്ങളാണ് തന്നെ അലട്ടുന്നതെന്നും നിപ്പയെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും ജയരാജ് കൂട്ടിച്ചേര്‍ത്തു.