ചെന്നൈ:രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ’ആലിംഗനം’വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.ആ മണ്ടന്‍ കെട്ടിപ്പിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ലെന്നാണ് ട്വിറ്ററിലൂടെ സ്വാമിയുടെ പരിഹാസം.
റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നതെന്നും മോദി അടിയന്തിരമായി വൈദ്യപരിശോധന നടത്തി സുനന്ദയുടെ കൈയില്‍ കാണപ്പെട്ടതുപോലെ വല്ല സൂക്ഷ്മമായ ദ്വാരമുണ്ടോ എന്ന് നോക്കണമെന്നും സ്വാമി പറയുന്നു.
ലോക്‌സഭയില്‍ ടിഡിപി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സര്‍ക്കാരിനെതിരേയും ആഞ്ഞടിച്ച ശേഷം രാഹുല്‍ മോദിയുടെ അടുത്ത് ചെന്ന് ആശ്ലേഷിക്കുകയായിരുന്നു.രാഹുലിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.ഒപ്പം ട്രോളന്‍മാര്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു.